Skip to main content
തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ട്രാക്കിൽ നിന്നും

മൃതദേഹം തിരിച്ചറിഞ്ഞില്ല

തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ട്രാക്കിൽ നിന്നും പരിക്കുകളോടെ ആഗസ്റ്റ് 31 ന് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന 68 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തി സെപ്റ്റംബർ 12 ന് പുലർച്ചെ 2.40 ന് മരണപ്പെട്ടു. ഇയാളെ ബന്ധുക്കളാരും അന്വേഷിച്ച് വരാത്തതിനാൽ തിരിച്ചറിയുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോൺ: 0487 2363608.

date