Skip to main content

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

        നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ മൂന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള രണ്ട് (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിംഗ്) സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് കോളേജിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഐ.ടി.ഐ ഒഴികെയുള്ള അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്ലസ്ടു/വിഎച്ച്എസ്ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുമായി രക്ഷാകർത്താവിനോടൊപ്പം എത്തിച്ചേരണം. നിശ്ചിത സമയത്തിനു ശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല.

        പ്രോസ്പെക്ടസിൽ നിശ്ചയിച്ചിരിക്കുന്ന ഫീസ് (13995 രൂപ) ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയും പിടിഎ ഫീസ് (2700 രൂപ) പണമായും അഡ്മിഷൻ സമയത്ത് അടയ്ക്കണം. കൂടുതൽ വിവരങ്ങൾwww.polyadmission.org.

പി.എൻ.എക്‌സ്4292/2023

date