Skip to main content

ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കായി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു വേണ്ടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കായി ജില്ലതല ശില്പശാല സംഘടിപ്പിച്ചു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഡിസംബറിന് മുമ്പായി പി ബി ആര്‍ തയ്യാറാക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ വി ഗോവിന്ദന്‍ അധ്യക്ഷനായി. ഡി പി സി സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍ സ്വാഗതപ്രസംഗം നടത്തി. ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ സതീഷ് കുമാര്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേര്‍ മഞ്ജു ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

date