Skip to main content

ജില്ലാ സിവില്‍ സര്‍വ്വീസ് കായിക മേള  സെപ്റ്റംബര്‍ 15, 16 തീയതികളില്‍

 

2023-24 വര്‍ഷത്തെ എറണാകുളം ജില്ലാ സിവില്‍ സര്‍വ്വീസ് കായിക മേള  സെപ്റ്റംബര്‍  15, 16 തീയതികളില്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പനമ്പിള്ളിനഗര്‍ ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി, മഹാരാജാസ് കോളേജ് സ്റ്റേഡിയം, എന്നീ വേദികളില്‍ നടക്കും. അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍ ,വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ് ,പവര്‍ ലിഫ്റ്റിങ്, ഗുസ്തി, വെയിറ്റ് ലിഫ്റ്റിങ് & ബെസ്റ്റ് ഫിസിക്ക് കബഡി, ചെസ്സ്, ഹോക്കി, കാരംസ് എന്നീ കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഫീസ് മേലധികാരിയുടെ  സര്‍ട്ടിഫിക്കറ്റ് സഹിതം പി.ടി ഉഷ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ ഇമെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍  സെപ്റ്റംബര്‍ 15ന് രാവിലെ 8 ന് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക്:  0484 2367580.  ഇ മെയിൽ - sportscouncilekm@gamil.com

date