Skip to main content

കെൽട്രോൺ നോളജ് സെന്റർ സൗജന്യ കോഴ്സ്‌ സംഘടിപ്പിക്കുന്നു

 

എറണാകുളം ജില്ലയിൽ നിന്നുള്ള വിമുക്തഭടന്മാർ, ആശ്രിതർ, വിധവകൾ എന്നിവർക്കുള്ള പുനവധിവാസ പരിശീലനത്തിന്റെ ഭാഗമായി കെൽട്രോൺ നോളജ് സെന്റർ മൂന്നു മാസത്തെ സൗജന്യ ഫയർ & സേഫ്റ്റി ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. 

2023 ഒക്ടോബർ 9 മുതൽ 2024 ജനുവരി 8 വരെയാണ് കോഴ്സ് കാലാവധി. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 10 പേർക്കായിരിക്കും പ്രവേശനം ലഭിക്കുക. അർഹരായവർ വിമുക്തഭടനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ, വിദ്യാഭ്യാസം, വയസ്സ്, മൊബൈൽ നമ്പർ ഇമെയിൽ ഐ.ഡി എന്നിവ സഹിതം നേരിട്ടോ zswoekm@gmail.com ഇമെയിലിലോ അല്ലെങ്കിൽ 0484 2422239 എന്ന നമ്പറിലോ സെപ്റ്റംബർ 23 വൈകിട്ട് 5 നകം ബന്ധപ്പെടണം.

date