Skip to main content

ആയുഷ്മാന്‍ഭവ കാമ്പയിന് കഞ്ഞിക്കുഴിയില്‍ തുടക്കം

ആലപ്പുഴ: ആരോഗ്യ രംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആയുഷ്മാന്‍ഭവ കാമ്പയിന്റെ കഞ്ഞിക്കുഴി പഞ്ചായത്ത് പി.എച്ച്.സി. തലം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയനും കഞ്ഞിക്കുഴി ബ്ലോക്കുതല ഉദ്ഘാടനം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ സജീവനും നിര്‍വഹിച്ചു.

ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളും സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആയുഷ്മാന്‍ഭവ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങുകളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, പഞ്ചായത്തംഗം കനകന്‍, കഞ്ഞിക്കുഴി പി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോബി, പബ്ലിക് ഹെല്‍ത്ത് നേഴ്സ് ജോളി, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date