Skip to main content

ഡെങ്കിപ്പനി തടയാൻ കർമ്മപദ്ധതിയുമായി ഏലൂർ നഗരസഭ

 

സമീപ നഗരസഭകളിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഏലൂർ നഗരസഭയിലെ പ്രതിരോധ  പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ചെയർമാന്റെ ചേമ്പറിൽ നടന്ന ആരോഗ്യ വിഭാഗത്തിന്റെ അടിയന്തര യോഗം തീരുമാനിച്ചു. 
ഇതനുസരിച്ച് ഒരു ദിവസം പത്ത് വാർഡുകളിൽ വീതം സ്പ്രെയിങ്ങും ഫോഗിങ്ങും നടത്തും. എല്ലാ വാർഡുകളിലും ഡ്രൈഡേ ആചരിക്കൽ ശക്തമാക്കും. ശുചിത്വ ബോധവത്കരണം, മൈക്ക് പ്രചരണം എന്നിവ നടത്തും.

യോഗത്തിൽ നഗരസഭയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട   സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിന്റെ കരട് സോഷ്യൽ ഓഡിറ്റ് ടീം ചെയർമാൻ  എ ഡി സുജിലിന് കൈമാറി.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി എ ഷെരീഫ്, കൗൺസിലർമാരായ പി എം അയൂബ്, എസ് ഷാജി, സരിതാ പ്രസീദൻ, പി ബി രാജേഷ്, നഗരസഭാ സെക്രട്ടറി പി ബി കൃഷ്ണകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ വർഗീസ്, റിസോഴ്സ് പേഴ്സൺമാരായ പി എസ് മുരളി, എസ് ഇന്ദുചൂഡൻ, മെറ്റിൽഡാ ജെയിംസ്, ഷെറിൻ സാറ്റൺ എന്നിവർ പങ്കെടുത്തു

date