Skip to main content

നേത്രദാന പക്ഷാചരണം സമാപിച്ചു

38-ാമത് നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം വളവന്നൂർ സി.എച്ച്.സിയിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത് ഉദ്ഘാടനം ചെയ്തു. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത് അധ്യക്ഷത വഹിച്ചു. നേത്രദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിലേക്കായി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം മലപ്പുറം തയ്യാറാക്കിയ 'കൺ വെട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ സി.ഡി പ്രകാശനം കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ നിർവഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ് നേത്രദാന സമ്മതപത്രം കൈമാറി. ചടങ്ങിൽ വളവന്നൂർ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എൻ. ശശി സ്വാഗതവും ജില്ലാ കോർഡിനേറ്റർ എ.പി ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായിൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ ഫൈസൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു. തുടർന്ന് ജില്ലാ മൊബൈൽ ഓഫ്താൽമിക് സർജൻ ഡോ. നസീമ മുബാറക്, ഡോ. ഷമീല എന്നിവരുടെ നേതൃത്വത്തിൽ വളവന്നൂർ, ചെറിയമുണ്ടം, പൊൻമുണ്ടം, ഒഴൂർ, കൽപകഞ്ചേരി പഞ്ചായത്തിലെ അംഗൻവാടി ടീച്ചർമാർക്ക് നേത്ര പരിശോധനാ ക്യാമ്പ് നടത്തി.

date