Skip to main content

ഗസ്റ്റ് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഒഴിവുള്ള വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ എൻജിനീയറിങ്) തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കൽ എൻജിനീയറിങിൽ ഡിപ്ലോമ ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 12ന് രാവിലെ പത്തിന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

date