Skip to main content

കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം നാളെ ജില്ലയിലെത്തും 

 

കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം നാളെ (സെപ്റ്റംബർ 18) മുതൽ സെപ്റ്റംബർ 20 വരെ ജില്ലയിൽ നിപ ബാധിത പ്രദേശങ്ങളിൽ വിശദമായ പഠനവും സാമ്പിൾ കലക്ഷനും നടത്തുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു. നാളെ (സെപ്റ്റംബർ 18) മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘം പങ്കെടുക്കുമെന്നും കോർഡിനേറ്റർ അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സ്റ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.

മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂമിൽ വവ്വാലുകളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി 9 കോളുകളാണ് ഇന്ന് വന്നതെന്നും കോർഡിനേറ്റർ അറിയിച്ചു.

date