Skip to main content

അതിഥി തൊഴിലാളി വിവരശേഖരണം

മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24ന് രാവിലെ 9.30 മുതല്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിലേക്ക് ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയുമായി മുഴുവന്‍ അതിഥി തൊഴിലാളികളെയും  എത്തിക്കുന്നതിനാവശ്യമായ നടപടികൾ  തൊഴിലുടമകളും കെട്ടിട ഉടമകളും സ്വീകരിക്കണമെന്ന് കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
 

date