Skip to main content

ഏകദിന ശില്പശാല നടത്തി

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വായ്പാ പദ്ധതികള്‍, സബ്‌സിഡി തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതിന് നബാര്‍ഡും റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും തളിപ്പറമ്പ് ബ്ലോക്കിലെ ബാങ്ക് മാനേജര്‍മാര്‍ക്കായി ഏകദിന ശില്പശാല നടത്തി. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ജിഷിമോന്‍ രാജന്റെ അധ്യക്ഷതയില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ ലീഡ് ബാങ്ക് ചീഫ് മാനേജര്‍ ഇ പ്രശാന്ത് , റുഡ്‌സെറ്റ് ഡയറക്ടര്‍ സി വി ജയചന്ദ്രന്‍, ജോയിന്റ് ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസര്‍ ശശിധരന്‍, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം വി ജയന്‍, കൃഷി വകുപ്പ് അസി. ഡയറക്ടര്‍ സതീഷ് കുമാര്‍ , വ്യവസായ വകുപ്പ് ഓഫീസര്‍ എം സുനില്‍,കാനറാ ബാങ്ക് തളിപ്പറമ്പ ശാഖാ മാനേജര്‍ പി മേഘ തുടങ്ങിയവര്‍ സംസാരിച്ചു.

date