Skip to main content

നിപ: ഏഴ് പരിശോധന ഫലങ്ങൾ കൂടെ നെഗറ്റീവ്

 

നിപയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലഭിച്ച ഏഴ് പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. വെള്ളിയാഴ്ച  66 പേരടക്കം ആകെ 373 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 49 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 437 പേരാണുള്ളത്. കോൾ സെന്ററിൽ വെള്ളിയാഴ്ച 20 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,283 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. 

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 69 എണ്ണം ഒഴിവുണ്ട്. മൂന്ന് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രിയിൽ അഞ്ചും നാദാപുരം താലൂക്ക് ആശുപത്രിയിൽ ഏഴ് മുറികളും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.

date