Skip to main content

ചെറൂപ്പ സി.എച്ച് .സി നിയന്ത്രണം ഇനി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്

 

ചെറൂപ്പ സി.എച്ച്.സിയുടെ നിയന്ത്രണം ഇനി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ആശുപത്രിയുടെ ഭരണ നിയന്ത്രണം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും. അക്കാദമിക നിയന്ത്രണം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കീഴില്‍ നിലനിര്‍ത്താനും തീരുമാനമുണ്ട്.

 ഒരു സിവില്‍ സര്‍ജനെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നിയമിക്കും. നിലവിലുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തുന്നതിനും ജോലി ക്രമീകരണ വ്യവസ്ഥയില്‍ മാറ്റി നിയമിക്കപ്പെട്ട ജീവനക്കാരെ തിരികെ നിയമിക്കുന്നതിനും പാരാമെഡിക്കല്‍ ജീവനക്കാരെ വിന്യസിക്കുന്ന വിഷയത്തിൽ ചർച്ച നടത്തി നടപടി സ്വീകരിക്കുന്നതിനും മന്ത്രിതല യോഗത്തില്‍ തീരുമാനമായി.

രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്‍മാരുടെയും സേവനം കൂടുതലായി ചെറൂപ്പ സി.എച്ച്.സിയില്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

date