Skip to main content

പേരാമ്പ്ര ബി.ആർ.സിയിൽ 'കലാ ഉത്സവ്'

 

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടപ്പിലാക്കുന്ന 'കലാ ഉത്സവ്'  പരിപാടിക്ക് പേരാമ്പ്ര ബി.ആർ.സിയിൽ തുടക്കമാവുന്നു. സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുകയാണ് കലാ ഉത്സവിന്റെ ലക്ഷ്യം. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
ബി.ആർ.സി തല  ഉദ്ഘാടനം സെപ്റ്റംബർ 26 ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് നിർവഹിക്കും. പ്രശസ്ത ചിത്രകാരൻ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥിയാകും.

date