Skip to main content

നിപ:  7 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

 

ഇന്നലെ (21.09.2023 )  പരിശോധനയ്ക്കയച്ച  7 സാമ്പിളുകളിൽ പരിശോധനാ ഫലം ലഭിച്ചതിൽ 7 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.   6 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.  ഇതുവരെ 365  സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 

സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു..

date