Skip to main content

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് ഒന്നിന് തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പു സംഘടിപ്പിക്കുന്ന ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് ഒന്നിന് ഒ.എസ്.അംബിക എം എല്‍ എ ആറ്റിങ്ങലില്‍ തുടക്കമിട്ടു. അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ് ഉള്‍പ്പെടെ എട്ടു ഗ്രൂപ്പുകളായി വിവിധ ജില്ലകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. റസലിംഗ് മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗവും പെണ്‍കുട്ടികളുടെ വിഭാഗവും ആദ്യ ദിനത്തില്‍ മത്സരിച്ചു.ഈ വിഭാഗത്തില്‍ പതിനാലു ജില്ലകളില്‍ നിന്നായി 580 കുട്ടികള്‍ മത്സരിക്കുന്നുണ്ട്.  തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ ഏകദേശം ആറായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.  ആറ്റിങ്ങല്‍ നഗരസഭ ചെയര്‍ പെഴ്‌സണ്‍ എസ്.കുമാരി, വിവിധ ജനപ്രതിനിധികള്‍ ബന്ധപ്പെട്ട ജീവനക്കാര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബ്ബന്ധിച്ചു.

 

date