Skip to main content

അറിയിപ്പുകൾ

ഹോംനഴ്‌സിംഗ് പൂൾ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ സമഗ്ര ജൻഡർ വികസന പ്രോജക്ടിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോംനഴ്‌സിംഗ് പൂളിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 25നും 45 നും ഇടയിൽ പ്രായമുള്ള, എസ്എസ്എൽസി പാസായവരും പൂർണ ശാരീരിക ക്ഷമത ഉള്ളവരുമായിരിക്കണം അപേക്ഷകർ. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, അവിവാഹിത സ്ത്രീകൾ എന്നിവർക്കും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അപേക്ഷ ഒക്ടോബർ 10ന് വൈകീട്ട് മണിക്ക് മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശുവികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 0495 2370225. ഇ-മെയിൽ dwcdokkd@gmail.com

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മുതൽ നാലു മാസം വരെയുള്ള സൗജന്യ കോഴ്‌സുകളാണ്. വിവിധ ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിലാണ് പരിശീലനം. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്‌റ്റൈപ്പെൻഡും നൽകും. വിജയികളെ തൊഴിൽ സജ്ജരാക്കുന്നതിനൊപ്പം പ്ലേസ്‌മെൻറ് സഹായവും നൽകും. അപേക്ഷകൾ കെൽട്രോൺ നോളജ് സെന്റർ മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് കോഴിക്കോട് എന്ന വിലാസത്തിൽ ഒക്ടോബർ പത്തിനകം ലഭിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും ജാതി, വരുമാനം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും ഫോട്ടോയും ഹാജരാക്കണം. ഫോൺ: 04952301772, 999549396

date