Skip to main content

ഫുഡ് പാക്കേജിംഗ്;ഏകദിന പരിശീലന പരിപാടി

ഫുഡ് പാക്കേജിംഗുമായി ബന്ധപ്പെട്ട് ഭക്ഷ്യോത്പാദന, വിതരണ, വിപണന രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾക്കായി ഏകദിന പരിശീലന പരിപാടി സംഘടപ്പിച്ചു.  ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാത്രങ്ങളുമായി പാഴ്‌സൽ വാങ്ങുവാൻ വരുന്നവർക്ക് അഞ്ചു മുതൽ 10 ശതമാനം വരെ കിഴിവ് നൽകാൻ  തീരുമാനമായി.  ഫുഡ് ഗ്രേഡ് ആയ പാക്കേജിംഗ് മെറ്റീരിയൽസിൻ്റെ ഉപയോഗം സംബന്ധിച്ചും മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് പാക്കേജിംഗ് മെറ്റീരിയൽസിന്റെ ഉപയോഗം കുറച്ച് ബദൽ മാർഗങ്ങളുടെ സാധ്യതകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നു.

ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം  അനുസരിച്ച്, ഭക്ഷ്യവസ്‌തുക്കൾ  പായ്ക്ക് ചെയ്ത് വിൽക്കുന്നവർ ഉപയോഗിക്കുന്നത് നിയമം നിഷ്‌കർഷിക്കുന്ന ഗുണനിലവാരമുള്ള ഫുഡ് ഗ്രേഡ് പാക്കിംഗ് ഉത്പന്നങ്ങൾ ആയിരിക്കണമെന്നും, വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പാക്കുംഗ് ഉത്പന്നങ്ങളുടെ സാമ്പിൾ ശേഖരണവും പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിവരികയാണെന്നും  ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

 ചടങ്ങിൽ ഫുഡ്‌  പാക്കേജിങ് ആൻഡ് സേഫ്റ്റി റിക്വയർമെന്റസ് എന്ന വിഷയത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ജോയിൻ്റ് ഡയറക്ടർ റിനോ ജോൺ ഭക്ഷ്യസുരക്ഷാ ഓഫീസർമാർക്കായി പരിശീലന ക്ലാസ്സ് എടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

date