Skip to main content

സീ പോർട്ട് - എയര്‍പോര്‍ട്ട് റോഡ് വികസനം​; നടപടി ക്രമങ്ങൾ വേഗത്തിലാക്കും

സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. സീപോർട്ട് -എയർപോർട്ട് റോഡ്  വികസനം, പുറയാർ റെയിൽവേ എന്നിവയുമായി  ബന്ധപ്പെട്ട  ഭൂമി ഏറ്റെടുക്കൽ നടപടികൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. 

സീപോർട്ട് -എയർപോർട്ട് റോഡുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി തിരിക്കാനും ഓരോ കക്ഷിയുടെയും ഭൂമിയുടെ വിസ്തീർണം കണക്കാക്കി വില നിർണ്ണയ റിപ്പോർട്ട് കളക്ടർക്ക് നൽകാനും യോഗത്തിൽ തീരുമാനമായി. അതിർത്തി നിർണയവുമായി ബന്ധപ്പെട്ട്  സെപ്തംബർ 28 ന് കീഴ്മാട് വില്ലേജിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കക്ഷികളെയും ഉൾപ്പെടുത്തി യോഗം ചേരാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

 യോഗത്തിൽ പുറയാർ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും ചർച്ച ചെയ്തു.  ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തുക കൈമാറാനുള്ള  ശേഷിക്കുന്ന കക്ഷികൾക്ക് ഉടൻ തുക അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ. എ) പി. സിന്ധു, ആലുവ ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date