Skip to main content

ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ 

 

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽനിന്ന് സി ബി സി പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കാൻ സൗകര്യമൊരുക്കുന്നു. ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൽ ഒക്ടോബർ 19ന്
രാവിലെ 11 മണി മുതൽ വൈകീട്ട് നാല് മണി വരെയാണ് അദാലത്ത്. വായ്പാ കുടിശ്ശിക വരുത്തിയവർക്ക് അദാലത്തിൽ പങ്കെടുത്ത് പലിശ, പിഴപ്പലിശ എന്നിവയിൽ ലഭിക്കുന്ന ഇളവുകൾ ഉപയോഗപ്പെടുത്താം. ഫോൺ: 0495 2366156, 91884062, ഇ-മെയിൽ: pokzd@kkvib.org

date