Skip to main content

ഖാദി നെയ്ത്ത് കേന്ദ്രം അപേക്ഷ ക്ഷണിച്ചു 

 

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കോഴിക്കോട് പ്രൊജക്ടിന് കീഴിൽ വളയം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പുതുതായി ആരംഭിക്കുന്ന ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് നെയ്ത്തിനും മറ്റ് അനുബന്ധ ജോലികൾക്കുമായി അപേക്ഷ ക്ഷണിച്ചു. 18 വയസ്സിന് മുകളിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. വളയം ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. താല്പര്യമുള്ളവർ ഖാദി നെയ്ത്ത് കേന്ദ്രം മാഞ്ചന്തറ വളയത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കുകയോ പ്രോജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ചെറൂട്ടി റോഡ്, കോഴിക്കോട്, പിൻ 673032 എന്ന വിലാസത്തിൽ ഒക്ടോബർ 15 ന് മുൻപായി അയക്കുകയോ ചെയ്യണം. ഫോൺ: 0495 2366156, 9188401612.

date