Skip to main content

ക്ഷേമനിധി ബോർഡുകളുടെ ഏകദിന ശില്പശാല 25ന്

  തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏകദിനശില്പശാല സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശില്പ ശാല ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ കേരള മോട്ടോർ തൊഴിലാളിനിർമ്മാണ തൊഴിലാളി,അബ്കാരി തൊഴിലാളികള്ള് വ്യയവസായ തൊഴിലാളിഅസംഘടിത തൊഴിലാളി,ചുമട്ടു തൊഴിലാളിതയ്യൽ തൊഴിലാളികേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി എന്നിങ്ങനെ എട്ടു ബോർഡുകളെ ഉൾപ്പെടുത്തിയ ശില്പശാലയാണ് സംഘടിപ്പിക്കുക. ബോർഡുകളുടെ പ്രവർത്തന അവലോകനവും ശില്പശാലയോടനുബന്ധിച്ച് നടക്കും. എളമരം കരീം എംപിയുടെ അധ്യക്ഷതയിൽ ഹോട്ടൽ ഹൈസിന്തിൽ ചേരുന്ന യോഗത്തിൽ. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാർലേബർ കമ്മിഷണർ ഡോ കെ വാസുകി,വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് ആർ ചന്ദ്രശേഖരൻകെ പി രാജേന്ദ്രൻജി കെ അജിത്അഡ്വ എം റഹ്‌മത്തുള്ള, തോമസ് വിജയൻടോമി മാത്യു എന്നിവരും വിവിധ ബോർഡുകളുടെ ചെയർമാൻമാർസി ഇ ഒ മാർബോർഡ് അംഗങ്ങൾവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിക്കും.

പി.എൻ.എക്‌സ്4501/2023

date