Skip to main content

നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാം - ദ്വിദിന പരിശീലന പരിപാടി സമാപിച്ചു

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കരിക്കോട് ടി കെ എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി സമാപിച്ചു. അടുത്ത വര്‍ഷം മുതല്‍ തുടങ്ങാന്‍ പോകുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം ഫ്രെയിംവര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി സ്വയംപഠന സാമഗ്രികള്‍ തയ്യാറാക്കുന്ന വിഷയങ്ങളിലായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്.

 

വിവിധ മേഖലകളിലെ വിദഗ്ധര്‍ വ്യത്യസ്ത സെഷനുകള്‍ നയിച്ചു. രണ്ടാം ദിവസം ( സെപ്റ്റംബര്‍ 23 ) രാവിലെ നടന്ന ആദ്യ സെഷന്‍ 'ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവി : ദിശാ ബോധവും വീക്ഷണവും ', എന്ന വിഷയം കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ.ഡോ രാജന്‍ ഗുരുക്കള്‍ നയിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ സാധ്യതകള്‍ അനന്തമാണെന്നും

ഓപ്പണ്‍ സര്‍വകലാശാലകള്‍ നൈപുണ്യ വികസനത്തിന് കൂടുതലായി പ്രാധാന്യം കൊടുക്കണമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഓഗമെന്റട് റിയാലിറ്റി എന്നിവയുടെ സാധ്യതകള്‍ ഉപയോഗിച്ച് പഠനാനുഭവങ്ങള്‍ വ്യത്യസ്തമാക്കണം എന്ന് പ്രൊഫ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു.

 

 ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ എന്ന രണ്ടാമത്തെ സെഷന്‍ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സജി ഗോപിനാഥ് നയിച്ചു. ഓപ്പണ്‍ സര്‍വകലാശാലയുടെ പഠന പ്രക്രിയ രസകരവും കൂടുതല്‍ ഫലപ്രദവുമാക്കാന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം ഇടകലര്‍ത്തി വ്യക്തികേന്ദ്രീകൃതമാക്കി എങ്ങനെ മാറ്റാം എന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഉച്ചക്ക് ശേഷം നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതികളുടെ ബ്ലൂ പ്രിന്റ് അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അവതരിപ്പിച്ചു. വൈസ് ചാന്‍സിലര്‍ പി എം മുബാറക് പാഷ, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ എസ് വി സുധീര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ കെ ശ്രീവത്സന്‍, ഡോ സി ഉദയകല, രജിസ്ട്രാര്‍ ഡോ ഡിംപി വി ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date