Skip to main content

ഗാന്ധിവേഷമത്സരത്തില്‍ വിദ്യര്‍ഥികള്‍ക്ക് പങ്കെടുക്കാം

ഗാന്ധിജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ഗാന്ധിവേഷധാരീ സംഗമത്തില്‍ ഗാന്ധിവേഷ മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഗാന്ധിപീസ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ഗന്ധിജയന്തി ദിനത്തില്‍ രാവിലെ എട്ടു മണിക്ക് മുന്‍പായി കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ എത്തിച്ചേരണം.

ഏറ്റവും മികച്ച മൂന്ന് ഗാന്ധി വേഷധാരികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. വിവരങ്ങള്‍ക്ക് 94477 17668 (ജി ആര്‍ കൃഷ്ണകുമാര്‍-ഗാന്ധി പീസ് ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

date