Skip to main content

പാൽഗുണ നിയന്ത്രണ ബോധവത്ക്കരണ പരിപാടി

കോട്ടയം: ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും വടവാതൂർ ക്ഷീര വ്യവസായസഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. സെപ്റ്റംബർ 23ന് രാവിലെ 09.30ന് വടവാതൂർ ക്ഷീര വ്യവസായ സംഘത്തിലാണ് പരിപാടി. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. വടവാതൂർ ക്ഷീരസംഘം പ്രസിഡന്റ് മാർക്കസ് പി. എബ്രഹാം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.45 മുതൽ വിവിധ വിഷയങ്ങളിൽ ക്ലാസും പാൽ പരിശോധന പ്രദർശനവും സംഘടിപ്പിക്കും.

.

date