Skip to main content

വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

കോട്ടയം: വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന മക്കൾക്ക്/ഭാര്യക്ക് നിബന്ധനകൾക്ക് വിധേയമായി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ പരീക്ഷയിൽ 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ, മറ്റു സ്‌കോളർഷിപ്പ് ലഭിക്കാത്തവരും കോഴ്‌സുകളിൽ പ്രവേശനം നേടുന്ന സമയത്ത് 25 വയസ് (മക്കൾക്ക്) കവിയാത്തവർക്കുമാണ് അർഹത. താത്പര്യമുള്ളവർ ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഒക്ടോബർ 30നകം കോട്ടയം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തണം. ഫോൺ: 0481-2371187.

 

date