Skip to main content

വിമുക്തഭടന്മാർക്ക് സാമ്പത്തികസഹായം

കോട്ടയം: പെൻഷൻ ഇല്ലാത്ത, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിമുക്ത ഭടന്മാർ/വിധവകൾക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാനസർട്ടിഫിക്കറ്റ്, ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ എന്നിവ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഒക്ടോബർ 30നകം എത്തണം. ഫോൺ: 0481-2371187.

 

date