Skip to main content

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 അധ്യയനവർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, എസ്.എസ്.എൽ.സി, പ്ലസ് വൺ, ബി.എ, ബി.എസ്‌സി., ബി.കോം., (പാരലൽ കോളജുകളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല)എം.കോം., എം.എസ്‌സി., എം.എസ്.ഡബ്ല്യു, എൻജിനീയറിങ്, എം.ബി.ബി.എസ്., ഫാം.ഡി., ബി.ഡി.എസ്., ബി.എസ്‌സി. നഴ്‌സിംഗ്, പ്രൊഫഷണൽ പി.ജി. കോഴ്‌സുകൾ, പോളിടെക്‌നിക് ഡിപ്ലോമ, റ്റി.റ്റി.സി., ബി.ബി.എ., ഡിപ്ലോമ ഇൻ നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിപ്ലോമ, എം.സി.എ., എം.ബി.എ., എൻജിനീയറിങ്(ലാറ്ററൽ എൻട്രി), പി.ജി.ഡി.സി.എ., അഗ്രികൾച്ചറൽ, വെറ്ററിനറി, ഹോമിയോ, ബി.ഫാം.ആയുർവേദം, എൽ.എൽ.ബി (3 വർഷം/ 5വർഷം),ബി.സി.എ., ഫിഷറീസ്, ബി.ബി.എം., ബി.എൽ.ഐ.എസ്.സി, എച്ച്.ഡി.സി. ബി.എം, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, സി.എ. ഇന്റർമീഡിയറ്റ്, മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ്-സിവിൽ സർവീസ് കോച്ചിംഗ് എന്നിവയ്ക്കു പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ഓൺലൈൻ ആയി പുതുക്കൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൻ ജോലിചെയ്യുന്ന സ്ഥാപന ഉടമ നല്കുന്ന സാക്ഷ്യപത്രവും വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്കുന്ന സാക്ഷ്യപത്രവും വെബ് സൈറ്റിൽ ലഭിക്കും. ഓഫ് ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. ഡിസംബർ 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വെബ്സൈറ്റ്: www.labourwelfarefund.in

 

date