Skip to main content

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ ബാലമിത്ര കാമ്പയിന് തുടക്കം

കോട്ടയം: കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകുന്ന ബാലമിത്ര പരിപാടിക്ക് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ തുടക്കം. ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യമ്മ സെബാസ്റ്റ്യൻ സെന്റ് ആന്റണീസ് സ്‌കൂളിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആൻസി സക്കറിയ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്മോൾ റോബർട്ട്, സ്‌കൂൾ പ്രധാനാധ്യാപകൻ വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ. ബിജു, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ ബാലമിത്ര കാമ്പയിൻ ഒക്ടോബർ 30 വരെ സംഘടിപ്പിക്കും.

 

date