Skip to main content
അമ്പലപ്പുഴ തോട്ടപ്പള്ളി ഫിഷിങ് ഹാർബർ വികസനത്തിന്റെ ഭാഗമായി നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (എൻഎഫ്ഡിബി) ഉദ്യോഗസ്ഥർ തോട്ടപ്പള്ളി ഹാർബർ ഹാർബർ സന്ദർശിച്ചു

അമ്പലപ്പുഴ തോട്ടപ്പള്ളി ഫിഷിങ് ഹാർബർ വികസനത്തിന്റെ ഭാഗമായി നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (എൻഎഫ്ഡിബി) ഉദ്യോഗസ്ഥർ തോട്ടപ്പള്ളി ഹാർബർ ഹാർബർ സന്ദർശിച്ചു.  എൻ എഫ്ഡി ബി എക്സിക്യൂട്ടീവ് ഡയറക്ടർ നെഹ്രു പൊത്തുരിയാണ് വ്യാഴം പകൽ 12 ഓടെ ഹാർബർ സന്ദർശിച്ചത്. 

 പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പിഎംഎം എസ് വൈ)സ്കീമിൽ ഉൾപ്പെടുത്തി തോട്ടപ്പള്ളി ഫിഷിങ് ഹാർബറിന്റെ നിലവിലുള്ള ശോചനീയാവസ്തക്ക് പരിഹാരം കാണുന്നതിനും, രണ്ടാം ഘട്ട വികസനത്തിനുമായി എച്ച് സലാം എം എൽ എ ആവശ്യപ്പെട്ടതനുസരിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത യോഗ തീരുമാനത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന് 200 കോടി രൂപയുടെ പ്രൊജക്ട് സമർപ്പിച്ചത്. ഇതിന്റെ തുടർ നടപടികൾ കെെക്കാെള്ളുന്നതിനും, ഫണ്ട് അനുവദിക്കുന്നതിന്റെയും ഭാഗമായാണ് സന്ദർശനം നടത്തിയത്. 

     എച്ച് സലാം എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, വൈസ് പ്രസിഡന്റ് വി എസ് മായാദേവി, അംഗങ്ങളായ കെ രാജീവൻ, രാജേശ്വരി കൃഷ്ണൻ, വിവിധ സംഘടനാ ഭാരവാഹികളായ എം സോമൻ, കെ കൃഷ്ണമ്മ, ബി പ്രകാശ്, ജി നിഷാന്ത്, ശ്രീകുമാർ, പി അജയൻ എന്നിവർ ഹാർറിന്റെ എശോചനീയാവസ്ത നെഹ്രു  പൊത്തുരിയെ ബോധ്യപ്പെടുത്തി.
ഹാർബർ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ വിജി കെ തട്ടാമ്പുറം, എക്സിക്യൂട്ടിവ് എഞ്ചിനീയർ പി എസ് സ്വപ്ന,  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.ഷാർമിലി, അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുൾ കലാം എന്നിവർ ഒപ്പമുണ്ടായിരുന്നു.

date