Skip to main content

ജില്ലാതല സിവിൽ സർവീസ് കായികമത്സരങ്ങൾ സെപ്റ്റംബർ 25നും 26നും

കോട്ടയം: ജില്ലയിലെ സർക്കാർ ജീവനക്കാർക്കുവേണ്ടി നടത്തുന്ന ജില്ലാതല സിവിൽ സർവീസ് കായികമത്സരങ്ങൾ സെപ്റ്റംബർ 25, 26 തീയതികളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയം, നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളിലായി കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തും. വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ക്യാരംസ്, ടേബിൾടെന്നീസ്, ക്രിക്കറ്റ്, സ്വിമ്മിങ്, ചെസ്, പവർലിഫ്റ്റിങ്, ഹോക്കി, വെയിറ്റ്ലിഫ്റ്റിങ്-ബെസ്റ്റ്ഫിസിക്ക് എന്നീ കായികമത്സരങ്ങൾ സെപ്റ്റംബർ 25ന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിലും അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായികമത്സരങ്ങൾ സെപ്റ്റംബർ 26ന് നെഹ്റു സ്റ്റേഡിയത്തിലുമാണ് സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ജീവനക്കാർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറം സഹിതം അതത് സെന്ററുകളിൽ രാവിലെ 9.30ന്  റിപ്പോർട്ട്ചെയ്യണം. വിശദവിവരത്തിന് ഫോൺ: 8547575248, 0481-2563825.

 

date