Skip to main content

കുടിശിക നിവാരണ അദാലത്ത്

കോട്ടയം: ഖാദി ഗ്രാമവ്യവസായ ബോർഡിൽ നിന്ന് വിവിധ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശിക വരുത്തിയിട്ടുള്ള ജില്ലയിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കുടിശിക തീർപ്പാക്കുന്നതിനായി ഒക്ടോബർ 12ന് കുടിശിക നിവാരണ അദാലത്ത് നടത്തും. ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയത്തിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നടക്കുന്ന അദാലത്തിൽ മുതൽ, പലിശ, പിഴപ്പലിശ ഇനത്തിൽ ഇളവ് ലഭിക്കും.

 

date