Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാം

ആലപ്പുഴ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 23ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം. അപേക്ഷകർ 2023 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർ ആയിരിക്കണം.വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് www.sec.kerala.gov.in വഴിയോ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ഇപ്രകാരം ലഭിക്കുന്ന അപേക്ഷ / ആക്ഷേപങ്ങളിന്മേൽ ഒക്ടോബർ പത്തിനകം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് അപ്ഡേഷൻ പൂർത്തിയാക്കുന്നതും ഒക്ടോബർ 16ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതുമാണ്.

ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ അപേക്ഷകൾ /  ആക്ഷേപങ്ങളിന്മേൽ സ്വീകരിക്കുന്ന നടപടികൾക്കെതിരെ അപേക്ഷകർക്ക് ഉത്തരവ്തീയതി മുതൽ 15 ദിവസത്തിനകം അപ്പീൽ അധികാരി ആയ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർ മുൻപാകെ അപ്പീലുകൾ സമർപ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ്  ഡെപ്യൂട്ടി കളക്ടർ അറിയിച്ചു

date