Skip to main content

മാലിന്യമുക്ത നവകേരളം; ജില്ലാ സംഘാടകസമിതി യോഗം ചേർന്നു

കോട്ടയം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ സംഘാടകസമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടത്തിന്റെ തയാറെടുപ്പുകൾ യോഗം വിലയിരുത്തി. ഒക്ടോബർ രണ്ടിന് എല്ലാ പഞ്ചായത്തിലും വാർഡുതലത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. നവംബർ ഒന്നിനകം ഹരിതകർമ്മസേനയുടെ കളക്ഷൻ നൂറു ശതമാനം എത്തിക്കുക, പൊതു ജലാശയങ്ങളിലെ മാലിന്യം നീക്കംചെയ്യുക, എല്ലാ ഓഫീസുകളും സ്‌കൂളുകളും മാലിന്യവിമുക്തമാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.
വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നീ നിയമസഭ മണ്ഡലത്തിലെ മാലിന്യമുക്ത മണ്ഡല പ്രഖ്യാപനം നവംബർ ഒന്നിനും മറ്റ് മണ്ഡലങ്ങളിലേത് ഡിസംബർ 31നും നടപ്പാക്കും. 

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ്  അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.കെ. വൈശാഖ്, പി.ആർ. അനുപമ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ നവകേരളം മിഷൻ കോ-ഓഡിനേറ്റർ ശ്രീശങ്കർ, ജില്ലാ നവകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അജിത് കുമാർ, ജില്ലാ കില ഫേസിലിറ്റേറ്റർ ബിന്ദു അജി,  കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പ്രകാശ് ബി. നായർ, ആർ.ജി.എസ്.എ. കോ-ഓർഡിനേറ്റർ സിന്ദൂര സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.

 

 

 

date