Skip to main content

കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ക്ഷീര വികസന വകുപ്പ് പാമ്പാടി ബ്ലോക്കിന്റെയും കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാരായണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ജോർജ്ജ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീല മാത്യു എന്നിവർ പങ്കെടുത്തു. പാമ്പാടി ക്ഷീര വികസന ഓഫീസർ എം.വി. കണ്ണൻ പദ്ധതി വിശദീകരണം നടത്തി. കറവപ്പശുക്കൾക്ക് കാലിത്തീറ്റ പദ്ധതിയുടെ അപേക്ഷാ ഫോറം വിതരണം, അഗത്തി തൈകളുടെ വിതരണം എന്നിവ നടന്നു. ത്രിതല പഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും പദ്ധതികളെക്കുറിച്ച് ഡയറി ഫാം ഇൻസ്ട്രക്ടർ എം. അഖിൽ ദേവ് ക്ലാസെടുത്തു.

 

date