Skip to main content
ബന്ദിപ്പൂ കൃഷി വിളവെടുത്തു

ബന്ദിപ്പൂ കൃഷി വിളവെടുത്തു

 

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ കപ്പക്കടക്ക് സമീപം സ്വകാര്യ വ്യക്തിയുടെ 50 സെന്റോളം സ്ഥലത്ത് അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുത്തു. എച്ച്. സലാം എം.എൽ.എ. പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

പൂകൃഷിക്കൊപ്പം വെണ്ട, പച്ച മുളക്, തക്കാളി കൃഷിയും നടത്തിയിരുന്നു. രണ്ടാം വാർഡിലെ അജയ്യ, നാലാം വാർഡിലെ അർപ്പണ എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് കൃഷി നടത്തിയത്.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, അംഗങ്ങളായ എം. ഷീജ, സതി രമേശ്, ജോയിന്റ് ബി.ഡി.ഒ. ഗോപൻ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date