Skip to main content
വാഴൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിക്കുന്നു.

ലാപ്ടോപ്പ് വിതരണം ചെയ്തു

 
കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 1,85,000 രൂപയാണ് ലാപ്ടോപ്പ് വിതരണ പദ്ധതിയിൽ പഞ്ചായത്ത് വിനിയോഗിച്ചത്. അഞ്ചു ഗുണഭോക്താക്കൾക്കാണ് ലാപ്ടോപ് നൽകിയത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിജി നടുവത്താണി, ഗ്രാമപഞ്ചായത്തംഗങ്ങളായ നിഷ രാജേഷ്, സൗദ ഇസ്മയിൽ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ. മഞ്ജുള, ഹെഡ് ക്ലർക്ക് സജീവ്, എസ്.സി കോ-ഓർഡിനേറ്റർ കെ.എസ്. നിമിഷ മോൾ എന്നിവർ പങ്കെടുത്തു.

 

date