Skip to main content

ദിവ്യ കലാമേള – 2023 ഒക്ടോബർ 6 മുതൽ 15 വരെ സെക്കന്തരാബാദിൽ

            കേരള സംസ്ഥാന വികലാംഗക്ഷേമകോർപ്പറേഷനിൽ നിന്നും എൻ.ഡി.എഫ്.ഡി.സി വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങൾ മുഖേന നിർമിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ സെക്കന്തരാബാദിലെ ജിംഖാന ഗ്രാണ്ടിൽ ഒക്ടോബർ 6 മുതൽ 15 വരെ മേള സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ മേളയിൽ പങ്കെടുക്കുന്നതിനാൽ പല വിധത്തിലുള്ള സംരംഭങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ഒരു സുവർണ്ണാവസരം കൂടിയാണ് ഇത്. മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരും മുൻപ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ പേരും മറ്റ് വിശദാംശങ്ങളും 29 ന് വൈകിട്ട് അഞ്ചിനകം നിശ്ചിത അപേക്ഷഫോമിൽ kshpwc2017@gmail.com ൽ അയയ്ക്കണം. അപേക്ഷഫോമും മറ്റ വിശദാംശങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-23477689497281896.

പി.എൻ.എക്‌സ്4547/2023

date