Skip to main content

ഏജന്‍സി പ്രവര്‍ത്തനം; പരാതി സമര്‍പ്പിക്കാം

ഗുരുവായൂര്‍ പോസ്റ്റോഫീസിനു കീഴില്‍ എസ്.എ.എസ് ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഗുരുവായൂര്‍, തെക്കേടത്ത് ടി. വിജയലക്ഷമി (നം.22/95/എസ്.എ.എസ്)  എസ്.എ.എസ് ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഏജന്‍സി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രേഖാമൂലം അപേക്ഷ നല്‍കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2361566.

date