Skip to main content

ജില്ലയില്‍ കനല്‍ ഫെസ്റ്റിന് തുടക്കം

ലിംഗ വിവേചനം അവസാനിപ്പിക്കാനായി സംസ്ഥാന സര്‍ക്കാരും വനിതാ ശിശു വികസന വകുപ്പും നടത്തുന്ന ബോധവത്കരണ പരിപാടി - കനല്‍ ഫെസ്റ്റ് 2023-24ന് ജില്ലയില്‍ തുടക്കം. കാര്യവട്ടം  എന്‍ജിനീയറിങ് കോളേജിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പു വരുത്തുകയെന്ന ക്ഷേമ രാഷ്ട്ര സങ്കല്‍പ്പമാണ് നമ്മുടെ രാജ്യത്തുള്ളതെന്ന് എം. എല്‍.എ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്ത് രൂപംകൊണ്ട നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ യുവതലമുറ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കനല്‍ കര്‍മ്മ പദ്ധതി പ്രകാരം കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിനുപുറമെ സ്വയം രക്ഷാ പരിശീലനം, സംവാദം, ഫിലിം മേക്കിങ്, സ്‌കിറ്റ് തുടങ്ങിയ വിവിധ പരിപാടികളും നടത്തി. കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസ് ഡയറക്ടര്‍ ഡോ. കെ. എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായിരുന്നു. കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.ബിഷാരത്ത് ബീവി, ജില്ലാ വനിതാ ശിശു വികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ചിത്ര.റ്റി, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഷാജി എ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും സന്നിഹിതരായി.

date