Skip to main content

സുവർണ ജൂബിലി നിറവിൽ ആയുഷ് ഹോമിയോപ്പതി വകുപ്പ്; ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച (സെപ്റ്റംബർ 29)

കോട്ടയം: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച(സെപ്റ്റംബർ 29) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. കോട്ടയം സി.എം.എസ്. കോളജിൽ നടക്കുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എം. മാത്യു, ജെസി ഷാജൻ, നഗരസഭാംഗങ്ങളായ ഷൈനി ഫിലിപ്പ്, ഡോ. പി.ആർ. സോന,  സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വാ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ.എസ്. മിനി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഇ.എ. സൗദ, സി.എം.എസ്. കോളജ് വിമൻസ് സ്റ്റഡി സെന്റർ ഡയറക്ടർ ഡോ. സുമി മേരി തോമസ്, നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക് പ്രോഗ്രാം മാനേജർ ഡോ. ശ്രീജിനൻ, സി.ഡി.എസ്. ചെയർപേഴ്സൺ നളിനി, ഷീ കാമ്പയിൻ ജില്ലാ കൺവീനർ ഡോ. ജിൻസി കുര്യാക്കോസ് എന്നിവർ പങ്കെടുക്കും. 'ഷീ കാമ്പയിൻ' എന്ന പേരിൽ വനിതകളെ ലക്ഷ്യമിട്ട് തൈറോയ്ഡ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിക്, മെൻസ്ട്രൽ ഹെൽത്ത് തുടങ്ങിയവയെ പറ്റിയുള്ള ബോധവത്ക്കരണ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

date