Skip to main content

പേവിഷബാധ: ഹ്രസ്വചിത്ര പ്രകാശനം ഇന്ന് (സെപ്റ്റം. 27) സി.എം.എസ്. കോളജിൽ

കോട്ടയം: മൃഗങ്ങളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രഥമശ്രുശ്രൂഷ സംബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവ തയാറാക്കിയ 'ആ 15 മിനിറ്റ് 'എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം ഇന്ന്(സെപ്റ്റംബർ 27) നടക്കും. രാവിലെ 10ന് കോട്ടയം സി.എം.എസ്. കോളജ് എജ്യൂക്കേഷണൽ തിയേറ്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിക്കും. പേവിഷബാധാദിനത്തോടനുബന്ധിച്ച ജില്ലാതല പരിപാടിയിലാണ് പ്രകാശനം നിർവഹിക്കുക. ജില്ലാതല സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷയാകും.  

കടിയേറ്റാൽ വാക്സിനേഷൻ പോലെ തന്നെ പ്രധാനമാണ് പ്രഥമശുശ്രൂഷ. ഇതു പ്രമേയമാക്കി തൃശൂർ സ്വദേശികളായ ജീസ് ജോസ് പൂപ്പാടി സംവിധാനവും ഫേവർ ഫ്രാൻസിസ് കഥയും തിരക്കഥയും നിഖിൽ ഡേവിസ് ഛായാഗ്രഹണവും നിർവഹിച്ചു. ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിൽ 11 മണിമുതൽ ഹ്രസ്വചിത്രം ലഭ്യമാകും. കുടുംബശ്രീ യൂണിറ്റുകൾ, സ്‌കൂൾ രക്ഷാകർത്താക്കൾ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരുടെ വാട്‌സ്ആപ് ഗ്രൂപ്പുകൾ വഴിയും പ്രഥമ ശുശ്രൂഷയുടെ സന്ദേശം ജനങ്ങളിലെത്തിക്കുമെന്ന് ഡി.എം.ഒ. പറഞ്ഞു.

date