Skip to main content

ചാമ്പ്യൻസ് ബോട്ട് ലീഗ്; അവലോകന യോഗം ചേർന്നു

കോട്ടയം: താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മുന്നൊരുക്ക നടപടികൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം ചേർന്നു. താഴത്തങ്ങാടിയിലുള്ള കോട്ടയം വെസ്റ്റ് ബോട്ട് ക്ലബ്ബിൽ വിവിധ വകുപ്പുകളുടേയും വള്ളംകളി കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ ലീഗിന് മുന്നോടിയായുള്ള ട്രാക്ക് ഒരുക്കൽ, മത്സരം നടക്കുന്ന ഭാഗത്തെ ആറ്റുതീരം വൃത്തിയാക്കൽ, സ്റ്റേജ് ഒരുക്കൽ, വിശിഷ്ടാഥിതികളെ തീരുമാനിക്കൽ, നോട്ടീസ്, മത്സരത്തിന് മുന്നോടിയായുള്ള കലാപരിപാടികൾ, പരസ്യപ്രചാരണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി. ലീഗുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ ചുമതലകൾ, പൊലീസിന്റെ സേവനം തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. മാലിന്യ സംസ്‌കരണത്തിനായി നഗരസഭയുടെ സഹകരണത്തോടെ മാലിന്യശേഖരണബിന്നുകൾ സ്ഥാപിക്കും. താഴത്തങ്ങാടി വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് സുനിൽ കെ. എബ്രഹാം യോഗത്തിൽ അധ്യക്ഷനായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പദ്മകുമാർ, വെസ്റ്റ് ക്ലബ്ബ് സെക്രട്ടറി സാജൻ പി. ജേക്കബ്, ടൂറിസം വകുപ്പ് ഇൻഫർമേഷൻ ഓഫീസർ വി.എസ.് ഗിരീഷ്, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.എസ.് ഭഗത് എന്നിവർ പങ്കെടുത്തു.
 

 

date