Skip to main content

ബാലുശ്ശേരി മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകൾ നവീകരിക്കുന്നു

 

ബാലുശ്ശേരി മണ്ഡലത്തിൽ അഞ്ച് പ്രധാന ഗ്രാമീണ റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുമെന്ന് കെ എം സച്ചിൻദേവ് എം. എൽ. എ പറഞ്ഞു. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 25.39 കോടി രൂപയാണ് വിവിധ റോഡുകൾക്കായി സർക്കാർ അനുവദിച്ചത്. എല്ലാ റോഡുകളുടെയും ടെണ്ടർ നടപടി പൂർത്തീകരിച്ചു. 

5.34 കി. മീ നടുവണ്ണൂർ വാകയാട് കൊട്ടാരമുക്ക് റോഡ്  4.89 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുക. വാകയാട് ഹയർസെക്കന്ററി സ്കൂൾ- അറപ്പീടിക റോഡിന് 3.68 കോടി, വട്ടോളി ഇയ്യാട് റോഡിന് 3.49 കോടി, തെരുവത്ത്കടവ് കാരാട്ടു പാറ റോഡിന് 5.59 കോടി, പുത്തഞ്ചേരി  ഒള്ളൂർ റോഡിന് 7.74 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ഈ റോഡുകൾ ഗതാഗത യോഗ്യമാവുന്നതോടെ മണ്ഡലത്തിൽ ദേശീയ- സംസ്ഥാന പാതകളിലേക്ക് ഗ്രാമീണ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാം. നടുവണ്ണൂർ-വാകയാട് റോഡിന്റെ വികസനം ബാലുശ്ശേരിയിലേക്കുള്ള ഒരു ബൈപാസ് കൂടിയാണ്. ടൂറിസം വികസനത്തിന്‌ ഏറെ സഹായകമാവുന്ന റോഡാണ് പുത്തഞ്ചേരി - ഒള്ളൂർ റോഡ്.

3.75 മീറ്റർ ടാറിങ്, ആവശ്യമുള്ള സ്ഥലങ്ങളിൽ ഡ്രൈനെജ്, ഐറിഷ് ഡ്രൈൻ എന്നിവ ഉണ്ടാവും. എഫ്.ഡി.ആർ (ഫുൾ ഡപ്ത് റിക്കവറി) ടെക്‌നോളജി ആണ് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അഞ്ച് വർഷത്തെ പരിപാലനം ഉൾപ്പെടെ ആണ് കരാർ നൽകിയിരിക്കുന്നത്.

date