Skip to main content

അറിയിപ്പുകൾ

ഗതാഗത നിയന്ത്രണം

ചെട്ടിക്കടവ് റോഡിൽ പെരിയങ്ങാട് മുതൽ ചെട്ടിക്കടവ് വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ  സെപ്റ്റംബർ 27 ബുധനാഴ്ച മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പേവിഷബാധക്കെതിരെ കുത്തിവെപ്പ് ക്യാമ്പുകൾ തുടങ്ങി

മൂടാടിയിൽ പേവിഷബാധക്കെതിരെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് ക്യാമ്പുകൾ ആരംഭിച്ചു. ആദ്യദിനം മുചുകുന്ന്, നന്തി, ചിങ്ങപുരം എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടന്നു. സെപ്റ്റംബർ 28 വരെ  പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്കാണ് ക്യാമ്പുകളിലൂടെ വാക്സിൻ നൽകിയത്.  മൃഗങ്ങളെ ശാസ്ത്രീയമായി നിർമ്മിച്ച  കൂടിനകത്താക്കിയാണ് കുത്തിവെപ്പ് നടത്തിയത്. വെറ്ററിനറി ഡോക്ടർ പ്രസീന ലൂക്കോസ്, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഷബീർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ നടക്കുന്നത്.

date