Skip to main content

പി.സി-പി.എൻ.ഡി.ടി ആക്ട്: ഉപദേശക സമിതി യോഗം ചേർന്നു

 ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയയുമായി ബന്ധപ്പെട്ട് പി.സി-പി.എൻ.ഡി.ടി ആക്ട് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു. ജില്ലയിൽ പുതുതായി 12 സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനും ആറ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നതിനും യോഗം തീരുമാനിച്ചു. സ്‌കാനിങ് സെന്ററുകളിൽ പരിശോധനകൾ ശക്തമാക്കും. ആവശ്യമായ രേഖകൾ സൂക്ഷിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. എല്ലാ സ്ഥാപനങ്ങളിലും ഏകീകൃത രീതിയിൽ പി.സി-പി.എൻ.ഡി.ടി ആക്ട് പൊതുജനങ്ങൾക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.  ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഡി.എം.ഒ ഡോ. ആർ രേണുക അധ്യക്ഷത വഹിച്ചു. പബ്ലിക്ക് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ ടോം കെ തോമസ്, ഗൈനക്കോളജിസ്റ്റ് ഡോ. ദീപ്തി, ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി, ജില്ലാ മാസ് മീഡിയ ഓഫീസർ പി.രാജു, ഇൻഫർമേഷൻ അസിസ്റ്റന്റ് ടി. ശരണ്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date