Skip to main content

സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ്

മലപ്പുറം ജില്ലാസൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കെൽട്രോണുമായി സഹകരിച്ച് ജില്ലയിലെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി നടത്തുന്ന കമ്പ്യൂട്ടർ കോഴ്‌സിലേക്ക് (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേർഡ് പ്രൊസ്സസിങ് ആൻഡ് ഡാറ്റാഎൻട്രി) അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്. താത്പര്യമുള്ളവർ സെപ്റ്റംബർ 30ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04832 734932.

date