Skip to main content

ഗാന്ധി ജയന്തി വാരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്  ക്വിസ് മത്സരം

 

ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കായി ഗാന്ധി ജയന്തി വാരത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ക്വിസ്സ് മത്സരം നടത്തുന്നു. ജില്ലാതല മത്സരം  ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ  7ന് രാവിലെ 11ന് ഖാദി ബോർഡിന്റെ എറണാകുളം ജില്ലാ ഓഫീസിൽ നടത്തും. 

എറണാകുളം ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും, അംഗീകൃത എയ്ഡഡ്, അൺ എയ്ഡഡ്, സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് സി സിലബസ് സ്കൂളുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. 

ഒരു സ്കൂളിൽ ഹൈസ്കൂൾ തലത്തിൽ നിന്നും, ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ നിന്നും 2 വിദ്യാർത്ഥികളടങ്ങുന്ന 2 ടീമിന് പങ്കെടുക്കാം. മത്സരത്തിലെ വിഷയം മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്യ സമരവും എന്നതാണ്. മത്സരം പൂർണ്ണമായും മലയാള ഭാഷയിലായിരിക്കും. 

ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നടത്തുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം.  ജില്ലാ തല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നല്കും. 

മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പലിന്റെ /ഹെഡ് മാസ്റ്ററുടെ സർട്ടിഫിക്കറ്റ് സഹിതം കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ ഒക്ടോബർ 5ന് വൈകിട്ട് 5നകം  പേര് രജിസ്റ്റർ ചെയ്യണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് പ്രമുഖ ഗാന്ധിയൻമാരെയും, വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്  " ഗാന്ധിയൻ ചിന്തകൾ പുതിയ തലമുറയിലേക്ക് " എന്ന വിഷയത്തിൽ നടത്തുന്ന ചർച്ചയും നടത്തും.  കൂടുതൽ വിവരങ്ങൾക്ക്: ​ഫോൺ:  9895081921, 9745724001

date