Skip to main content

സ്‌കിൽ ഷെയർ പ്രൊജക്ടുമായി എസ്.എസ്.കെ. 

 

വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ ആർജിച്ച നൈപുണികൾ സമൂഹവുമായി പങ്കുവെക്കുന്നതിനായി സ്‌കിൽഷെയർ പദ്ധതിയുമായി സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ). പഠനത്തിന്റെ ഭാഗമായി നേടുന്ന അറിവുകൾ, ശേഷികൾ, മനോഭാവം എന്നിവ പ്രയോഗവത്കരിക്കുക, സമൂഹത്തിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക, വിദ്യാർത്ഥികൾക്ക് യഥാർത്ഥ തൊഴിൽ സാഹചര്യങ്ങൾ അനുഭവഭേദ്യമാക്കുക എന്നിവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പ്രാദേശിക സവിശേഷതകൾ പരിഗണിച്ച് കുട്ടികൾ തയ്യാറാക്കുന്ന പ്രൊജക്ടുകൾ ജില്ലാതലത്തിൽ അവതരിപ്പിക്കും. ഈ പ്രോജക്ടുകളിൽ ഏറ്റവും മികച്ച അഞ്ചെണ്ണം കണ്ടെത്തി അവ നടപ്പിലാക്കാനുള്ള ഫണ്ട് വിദ്യാലയങ്ങൾക്ക് അനുവദിക്കും. തെരഞ്ഞെടുത്ത ഓരോ പ്രോജക്ടിനും 50,000 രൂപ വീതം നൽകുമെന്നും മൂന്ന് മാസമായിരിക്കും പ്രോജക്ടിന്റെ കാലാവധിയെന്നും എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾഹക്കീം പറഞ്ഞു. പ്രൊജക്ടുകളുടെ ജില്ലാതല അവതരണം സെപ്റ്റംബർ 29ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.

date